കൊല്ലപ്പെട്ട കാർത്തിക്, പരശുരാമ, അനക്ഷ, ലക്ഷ്മി

ബെടഗെരി നഗരസഭ വൈസ് ചെയർമാന്റെ മകനും മൂന്ന് ബന്ധുക്കളും വെട്ടേറ്റ് മരിച്ചു

മംഗളൂരു:ഗഡക് ജില്ലയിൽ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകൾ അനക്ഷ(16) എന്നിവരാണ് മരിച്ചത്.

മുൻ വാതിലിൽ മുട്ടിയ ശേഷം വീടിന്റെ ബാൽക്കണി വഴിയാണ് അക്രമികൾ കയറിയതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ബി.എസ്.നെമ ഗൗഡ പറഞ്ഞു. കാർത്തിക്കിന്റെ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തിയ ബന്ധുക്കൾ വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്നു. താഴത്തെ നിലയിൽ കിടന്ന കാർത്തിക് മുകളിൽ നിന്ന് നിലവിളി കേട്ട് ചെന്നപ്പോഴാണ് അക്രമികൾ കൊലപ്പെടുത്തിയത്.

വൈസ് ചെയർമാനും ഭർത്താവ് പ്രകാശ് ബകലെയും ഉറങ്ങിയ മുറിയുടെ വാതിലിലും അക്രമികൾ മുട്ടിയെങ്കിലും പുറത്തെ ബഹളം അറിഞ്ഞതിനാൽ വാതിൽ തുറക്കാതെ പൊലീസിനെ വിളിക്കുകയായിരുന്നു. ഇത് മനസിലാക്കിയ അക്രമികൾ രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ജന്മദിനവും അക്രമം നടന്ന വീട്ടിൽ ആഘോഷിച്ചിരുന്നു. സംഭവസ്ഥലം നിയമ പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

Tags:    
News Summary - Betageri municipality vice chairman's son and three relatives were hacked to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.