പത്തനംതിട്ട: 10ാം ക്ലാസ് വിദ്യാർഥികളായ പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ സഹോദരങ്ങളായ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), കണ്ണൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരുകല്യാണത്തിന് ഇവന്റ് മാനേജ്മെന്റ് ജോലിക്ക് എത്തിയ ഉണ്ണിയെ പെൺകുട്ടികളിലൊരാൾ കണ്ട് പരിചയപ്പെട്ടതാണ്. ശേഷം ഇയാളുടെ സഹോദരൻ കണ്ണൻ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായി അടുപ്പത്തിലായി. ആഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കൊട്ടാരക്കരയിലെ വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.