കൊയിലാണ്ടി: വീട്ടിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവങ്ങൂർ കൂർക്കനാടത്ത് അനൂപിനെ (51) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട്ടിൽ പ്ലാസ്റ്റിക് ടിന്നിൽ സൂക്ഷിച്ച 54 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്കൂൾ കുട്ടികളെയും യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമിട്ടായിരുന്നു വില്പന. നേരത്തെ എക്സൈസും ഇയാളെ പിടികൂടിയിരുന്നു. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എം.എൽ. അനൂപ്, എ.എസ്.ഐ അഷ്റഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.