കാ​ഞ്ചാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍

കഞ്ചാവ് കടത്ത്: പ്രധാന പ്രതിയും സഹായിയും അറസ്റ്റില്‍

വെ​ഞ്ഞാ​റ​മൂ​ട്: ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യും സ​ഹാ​യി​യും അ​റ​സ്റ്റി​ല്‍. പ്ര​ധാ​ന​പ്ര​തി ചി​റ​യി​ന്‍കീ​ഴ് വ​ലി​യ​ചി​റ എ.​എ​സ്. ഭ​വ​നി​ല്‍ വി​നീ​ഷ്, ഇ​യാ​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ണ്‍ നാ​രാ​യ​ണ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ഹാ​യി​യെ കാ​ട്ടാ​ക്ക​ട​നി​ന്നും പി​ടി​കൂ​ടി.

2022ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍നി​ന്ന്​ 200 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് പി​ടി​കൊ​ടു​ക്കാ​തെ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ​യും ക​ര്‍ണാ​ട​ക​യി​ലെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ. ഒ​ളി​വി​ലാ​യി​രി​ക്കെ​ത്ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് മാ​ര​ക രാ​സ​ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി കൂ​ടി​യാ​യി​രു​ന്നു വി​നീ​ഷ്. ക​ഴി​ഞ്ഞ​വ​ര്‍ഷം ചി​റ​യി​ന്‍കീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എം.​ഡി.​എം.​എ ക​ട​ത്ത് കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​ണ്. പി​ടി​യി​ലാ​വാ​തി​രി​ക്കാ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യൊ​ന്നും​ത​ന്നെ ഉ​പ​യോ​ഗി​ക്കി​ല്ലാ​യി​രു​ന്നു.

റൂ​റ​ല്‍ നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ്, വെ​ഞ്ഞാ​റ​മൂ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നൂ​പ് കൃ​ഷ്ണ, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷാ​ന്‍, ഡാ​ന്‍സാ​ഫ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദീ​ലീ​പ്, എ.​എ​സ്.​ഐ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, റി​യാ​സ്, ദി​നോ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ത​മി​ഴ്‌​നാ​ട്, ക​ര്‍ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Cannabis Trafficking: Main Accused and Helper Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.