repsentational image

ഭര്‍തൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കേസ്

ശ്രീ​ക​ണ്ഠ​പു​രം: റ​ബ​ര്‍ ഷീ​റ്റ് അ​ടി​ക്കാ​ന്‍ പോ​യ ഭ​ര്‍തൃ​മ​തി​യെ പീഡിപ്പിക്കാൻ ശ്ര​മി​ച്ച​തി​ന് മ​ധ്യ​വ​യ​സ്‌​ക​നെ​തി​രെ കേ​സ്. കൂ​ട്ടും​മു​ഖം കൊ​യി​ലി​യി​ലെ 36കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ ത​ട​ത്തി​ല്‍ തോ​മ​സ് എ​ന്ന സാ​ന്‍റി​ക്കെ​തി​രെ​യാ​ണ് (52) ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം. റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍നി​ന്ന് പാ​ലെ​ടു​ത്ത് മ​റ്റൊ​രു പ​റ​മ്പി​ല്‍ ഷീ​റ്റ് അ​ടി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സാ​ന്‍റി ക​യ​റി​പ്പി​ടി​ച്ച് മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. സാ​ൻ​റി ഒ​ളി​വി​ലാ​ണു​ള്ള​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Case for attempting to molest married women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.