അടിമാലി: യുവതിയുടെ ചിത്രം സഹപ്രവർത്തകൻ സ്റ്റാറ്റസ് ആക്കിയത് കാമുകനും സഹോദരനും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അടിമാലി ടൗണിൽ മാരകായുധങ്ങളുമായി യുവാക്കൾ ഏറ്റുമുട്ടി. മൂന്ന് പേർ അറസ്റ്റിലായി.ചാറ്റുപാറ വരക് കാലായിൽ അനുരാഗ് (27), വാളറ മുടവംമറ്റത്തിൽ രഞ്ജിത്(31), വാളറ കാട്ടാറുകുടിയിൽ അരുൺ(28) എന്നിവരെയാണ് അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ്, ജൂഡി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 7.30 ന് അടിമാലി കോടതി റോഡിലാണ് ഇരു ചേരിയായി പത്തോളം യുവാക്കൾ ഏറ്റുമുട്ടിയത്. വടിവാൾ, ബേസ്ബാൾ ബാറ്റ്, ഇരുമ്പ് പൈപ്പ്, ഇരുമ്പുചെയിൻ എന്നിവയുമായായിരുന്നു ആക്രമണം. പൊലീസ് ഇടപെടൽ വേഗത്തിൽ ഉണ്ടായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
അടിമാലിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ യുവതിയും യുവാവും സ്ഥാപനത്തിൽ നിന്ന് സെൽഫി എടുത്തു. ഇത് സ്റ്റാറ്റസ് ആക്കിയതിനെ തുടർന്ന് ഒരാഴ്ചയായി ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യുവാവിന്‍റെ വീട്ടിൽ എത്തി മുന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇത് സംഘം ചേർന്നുള്ള ആക്രമണത്തിലാണ് കലാശിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട അമൽ, ഷെഫീഖ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണ്. കഴിഞ്ഞ ദിവസം വടിവാളുമായി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അഞ്ച് വ്യാപാരികൾക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.