തിരൂർ: തിരൂരിലെ തീരദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തീരദേശത്ത് ലഹരി ഉൽപന്നങ്ങൾ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പറവണ്ണ സ്വദേശി പള്ളിപറമ്പിൽ ഷെഫീഖിനെയാണ് (29) പിടികൂടിയത്. തിങ്കളാഴ്ച രാത്രി പറവണ്ണയിൽനിന്നാണ് ഇയാളെ 1.2 ഗ്രാം എം.ഡി.എം.എയുമായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. തീരദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ഷെറിൻ ജോൺ, ധനേഷ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.