ലിവിങ് ടുഗദർ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് ഹൈകോടതി: പങ്കാളിയെ മർദിച്ച കേസ് റദ്ദാക്കില്ല, ബലാത്സംഗക്കേസ് ഒഴിവാക്കി

ബെംഗളൂരു: അഞ്ചു വര്‍ഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെതിരെ യുവതി നൽകിയ പരാതിയിൽ ചുമത്തിയ മർദനക്കേസ് റദ്ദാക്കേണ്ടതില്ലെന്ന് കർണാടക ഹൈകോടതി. ഇരുവരും തമ്മില്‍ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു.

അതേസമയം, വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത ശേഷം വഞ്ചിച്ചു എന്ന പരാതിയിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കി. യുവതി മറ്റ് പുരുഷന്‍മാര്‍ക്കെതിരെയും ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത് യുവതിയുടെ സ്ഥിരം രീതിയാണെന്നും യുവാവ് തെളിവുകൾ സഹിതം കോടതിയില്‍ വാദിച്ചു. ഈ വാദം കോടതി ശരിവെച്ചു.

പരാതിക്കാരിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ കോടതി പരിശോധിച്ചു. യുവാവിന്റെ ആക്രമണത്തെത്തുടര്‍ന്നാണ് മുറിവുകളെന്ന് വ്യക്തമാണ്. ഉപദ്രവിച്ചു എന്ന കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തിയ ഉപ്രദവിച്ചുവെന്ന കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Consensual relationship not licence to assault: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.