ദളിത് യുവതിയുടെ വിവാഹത്തിൽ ഡി.ജെ ഉപയോഗിച്ചതിന് ആക്രമണം; ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ്

ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദളിത് യുവതിയുടെ വിവാഹത്തിൽ ഡി.ജെ ഉപയോഗിച്ചതിനെതിരെയുണ്ടായ ആക്രമണത്തിൽ ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ്. അഹമ്മദാബാദിലെ ഡെട്രോജ് താലൂക്കിലെ ദംഗർവ ഗ്രാമത്തിലാണ് സംഭവം.

വിവാഹഘോഷയാത്ര ഗ്രാമത്തിന്‍റെ ഒരു സ്ഥലത്ത് എത്തിയപ്പോൾ താക്കൂർ സമുദായത്തിൽ നിന്നുള്ള ചില യുവാക്കൾ പ്രശ്നമുണ്ടാക്കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് സബ് ഇൻസ്പെക്ടർ എച്ച്,ആർ പട്ടേൽ പറഞ്ഞു. ആ പ്രദേശത്ത് പാട്ടുകൾ കേൾക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചപ്പോൾ ഇവർ ജാഥയിലെ അംഗങ്ങളെ വടികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ വധുവിന്റെ പിതാവിന് പരിക്കേറ്റതായി പട്ടേൽ കൂട്ടിച്ചേർത്തി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 146, വകുപ്പുകൾ പ്രകാരം ആറ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പട്ടേൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Dalit woman's marriage procession attacked over DJ music in Gujarat, six booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.