മറയൂർ: പാറയിൽനിന്ന് തെന്നിവീണ് മരിച്ചെന്ന് കരുതിയ ആദിവാസി യുവാവ് ചിന്നകുപ്പന്(37) ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യയും ബന്ധുക്കളും. ചന്ദനക്കേസിൽ പ്രതിയായതിനെ തുടർന്ന് കാടിനുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ശനിയാഴ്ച രാവിലെ ഭാര്യ ഉമയെ മക്കൾക്കൊപ്പം കാടിനുള്ളിലേക്ക് എത്താനും ഒരുമിച്ച് മരിക്കണമെന്നും പറഞ്ഞു. തെൻറ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചുമത്തിയത് കള്ളക്കേസാണെന്നും എല്ലാം തീർന്നുവരുമ്പോഴേക്കും തെൻറ ജീവിതം ഇല്ലാതാകുമെന്നും അതിനാൽ മക്കളുമൊത്ത് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നും പ്രേരിപ്പിച്ചിരുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ എങ്കിൽ തനിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിന്നീട് വനത്തിനുള്ളിൽ തിരക്കി എത്തിയപ്പോഴാണ് പാറക്കെട്ടുകൾക്കിടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിന്നകുപ്പനെ കിട്ടിയില്ലെങ്കിൽ 19ഉും 16ഉും വയസ്സുള്ള മക്കളെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യ ചെയ്ത ചിന്നകുപ്പെൻറ ഭാര്യ ഉമ പറയുന്നു.
തമിഴ്നാട്ടിൽനിന്ന് മറയൂർ വനമേഖലയിൽ എത്തി ചന്ദന മരങ്ങൾ മുറിച്ചുകടത്തിയാൽ പ്രതികളെ പിടികൂടുക പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ പാളപ്പെട്ടികുടിയിലെ ആദിവാസികളെ പ്രതികളാക്കി കേസെടുക്കുകയാണ് ചെയ്യുന്നത്. ചെയ്യാത്ത കുറ്റങ്ങൾക്ക് സ്ഥിരം പ്രതിയാകേണ്ടിവരുന്നത് കാരണമാണ് ചിന്നകുപ്പൻ ആത്മഹത്യ ചെയ്തതെന്നും തങ്ങളും ആത്മഹത്യ ചെയ്യുമെന്നും ഉമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.