അ​ജേ​ഷ് ജേ​ക്ക​ബ്​

ഭാര്യാമാതാവിനെ മര്‍ദിച്ച് മുങ്ങിനടന്ന പ്രതി പിടിയിൽ

തൊടുപുഴ: ഭാര്യാമാതാവിനെ മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച കേസില്‍ മുങ്ങിനടന്ന പ്രതിയെ പൊലീസ് പിടികൂടി. വഴിത്തല ഇരുട്ടുതോട് സ്വദേശി മൂഴിമലയില്‍ അജേഷ് ജേക്കബ്ബാണ് (38) പിടിയിലായത്. കേസുകളില്‍ പ്രതിയായശേഷം മുങ്ങിനടക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

മീന്‍പിടിത്തം ഹോബിയാക്കിയ പ്രതി ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി യുടൂബ് വിഡിയോകള്‍ ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം ജില്ലയിൽനിന്നാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളില്‍നിന്ന് പ്രതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ട് ചെയ്യാന്‍ താല്‍പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റുചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പ്രതിയെ വലയിലാക്കിയത്.തൊടുപുഴ ഡിവൈ.എസ്.പി ജിം പോളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി.ബാബു, പ്രൊബേഷനറി എസ്.ഐ നിഖില്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.എ. സനീഷ്, രതീഷ് നാരായണന്‍, ഗണേഷ്, ജിഷ, കെ.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Defendant arrested for assaulting mother-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.