ഷാ​ജി​മോ​ൻ

യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: മദ്യശാലയിൽ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നേമം എസ്റ്റേറ്റ് കുണ്ടുമല പുത്തൻ വീട്ടിൽ കുണ്ടുമല ഷാജി എന്ന ഷാജിമോനെയാണ് (40) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് പാപ്പനംകോടുള്ള ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങിക്കൊടുക്കാത്തതിന് പൊന്നുമംഗലം സ്വദേശി പ്രവീണിനെയാണ് പ്രതി പരിക്കേൽപിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ഫോർട്ട്, തമ്പാനൂർ, പേരൂർക്കട, മലയിൻകീഴ് സ്റ്റേഷനുകളിലായി വധശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ ജി.സി, ജോൺ വിക്ടർ, എ.എസ്.ഐമാരായ ശ്രീകുമാർ, പത്മകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, ഉണ്ണികൃഷ്ണൻ, സജു, സാജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested for assaulting youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.