മാവേലിക്കര: പരോളിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. വെട്ടിയാർ കല്ലിമേൽ വരിക്കോലേത്ത് എബനേസർ വീട്ടിൽ റോബിൻ ഡേവിഡിനെയാണ് (30) ചൊവ്വാഴ്ച വൈകീട്ട് 4.30ന് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപത്തെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്.
2015ലെ ഡെസ്റ്റമൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേ കോവിഡ് ആനുകൂല്യത്തിൽ പരോളിലായിരുന്നു. ഇതിനിടയിൽ 2021 ഒക്ടോബർ 13ന് അയൽവാസിയെ മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളുടെ പരോൾ റദ്ദ് ചെയ്യാൻ പൊലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാവേലിക്കര സി.ഐ സി. ശ്രീജിത്തിെൻറ നേതൃത്വത്തിലെ സംഘം ഇയാളും സുഹൃത്തുക്കളും ഒളിവിൽ കഴിഞ്ഞ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആയുധങ്ങൾ, മണൽപാസുകൾ, മുദ്രപ്പത്രങ്ങൾ, സീലുകൾ എന്നിവ കണ്ടെടുത്തു. സുഹൃത്തുക്കളായ ഗുണ്ടകളുമൊത്ത് കഞ്ചാവിെൻറയും അനധികൃത മണൽകടത്തിെൻറയും ഏജന്‍റായി പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.