നെടുമങ്ങാട്: ആംബുലൻസ് ഡ്രൈവറെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ആയിരനല്ലൂർ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും മഞ്ച പുന്നവേലിക്കോണം കിച്ചു ഭവനിൽ താമസിക്കുന്ന സതീഷിനെയാണ്(30) നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വരുന്ന ആംബുലൻസ് ഓട്ടങ്ങൾ കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജില്ല ആശുപത്രിയിക്ക് മുന്നിലെ ആംബുലൻസ് ഡ്രൈവറായ ആനാട് സ്വദേശി രാജീവിനെ സതീഷ് ഇരുമ്പ് കഷണം കൊണ്ട് തലക്കടിക്കുകയായിരുന്നു.
നെടുമങ്ങാട് െപാലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സീനിയോറിറ്റി വിഷയവുമായി ബന്ധപ്പെട്ട് ആംബുലൻസിെൻറ ഡ്രൈവർമാർ തമ്മിൽ ഇവിടെ തർക്കങ്ങൾ പതിവാണ്. ഒരു ആംബുലൻസിന് വേണ്ടി ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഓട്ടം പിടിച്ചുകൊടുക്കുന്നു എന്ന പരാതി നിലവിലുണ്ട്. സീനിയോറിറ്റി അനുസരിച്ച് ഒാട്ടം എടുക്കാൻ ഒരു വിഭാഗം തയാറാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്ന ആംബുലൻസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെടുമങ്ങാട് െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.