തളിപ്പറമ്പ്: ലഹരിമാഫിയ സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.
തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് (29) അറസ്റ്റിലായത്. തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിൻ ലോറൻസ് എന്ന ഉല്ലാസിനാണ് (32) ഒക്ടോബർ 31 ന് രാത്രി വെട്ടേറ്റത്. പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമാക്കുന്നതിനെതിരെ ജസ്റ്റിൻ പ്രതികരിച്ചിരുന്നു.
ഇതിെൻറ പ്രതികാരമെന്ന നിലയിലാണ് ആക്രമണം നടന്നത്. രാത്രി വീട്ടിലെത്തിയ മൂന്നംഗസംഘം പുറത്ത് നിർത്തിയിട്ട ജസ്റ്റിെൻറ ബൈക്ക് അടിച്ചുതകർക്കുകയും ശബ്ദം കേട്ട് പുറത്തേക്കു വന്ന ജസ്റ്റിനെ മർദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നു.
വീടിെൻറ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്ത സംഘം അകത്തു കടന്ന് വീട്ടുസാധനങ്ങളും നശിപ്പിച്ചു. വീടിനകത്ത് തേർവാഴ്ച നടത്തിയ സംഘം ജസ്റ്റിെൻറ പിതാവ് ലോറൻസിനെയും മാതാവ് ഉഷയേയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിെട ഒളിവിൽപോയ നിധീഷിനെ ഞായറാഴ്ച വൈകീട്ടാണ് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.