ആദ്യം സൗഹൃദം, പിന്നെ ലഹരിക്ക് അടിമപ്പെടുത്തൽ; കൊല്ലത്ത് വിദ്യാർഥികള്‍ക്ക് ലഹരി എത്തിച്ചയാൾ പിടിയില്‍

പൊലീസ് അറസ്റ്റ് ചെയ്ത പ്രതി

ആദ്യം സൗഹൃദം, പിന്നെ ലഹരിക്ക് അടിമപ്പെടുത്തൽ; കൊല്ലത്ത് വിദ്യാർഥികള്‍ക്ക് ലഹരി എത്തിച്ചയാൾ പിടിയില്‍

കൊല്ലം: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്ക് ലഹരി ഉൽപന്നങ്ങള്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയിലായി. കൊല്ലം, വാടി പഴയ പള്ളിപ്പുരയിടത്തില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന നിഥിന്‍ (21) ആണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദ്യാർഥികളുമായി സൗഹൃദ ബന്ധം സ്ഥാപിച്ചശേഷം അവര്‍ക്ക് കഞ്ചാവും ലഹരി മരുന്നും നല്‍കി ലഹരിക്ക് അടിമയക്കുന്നതാണ് ഇയാളുടെ രീതി.

ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ടും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു. കൊല്ലം എ.സി.പി ഷെരീഫിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ സരിത, സി.പി.ഒമാരായ സാംസണ്‍, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Drug peddler arrested at Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.