ബംഗളൂരു: വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകൾ മാരകമാണെന്നും സർക്കാറും സമൂഹവും ഒന്നിച്ചുനിന്ന് പരിഹാരം തേടേണ്ട സമയം അതിക്രമിച്ചെന്നും എസ്.ജെ.എം ബംഗളൂരു ജില്ല കൗൺസിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന വാർത്തകളാണ് കാമ്പസുകളിൽ കേൾക്കുന്നതെന്നും ഇതിനെ തടയിടാൻ കൂട്ടായ ശ്രമങ്ങളാണ് ആവശ്യമെന്നും യോഗത്തിന്റെ വിഷയം അവതരിപ്പിച്ച് എസ്.ജെ.എം സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം സഖാഫി പുണ്ടൂർ പറഞ്ഞു. എസ്.എം.എ ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. സത്താർ മൗലവി, ഇബ്രാഹീം സഖാഫി പയോട്ട, വഹാബ് മൗലവി, താജുദ്ദീൻ ഫാളിലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ബാസ് നിസാമി (പ്രസി), താജുദ്ദീൻ ഫാളിലി (ജന. സെക്ര), സത്താർ മൗലവി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.