കൊണ്ടോട്ടി: സംസ്ഥാനത്തേക്ക് വന്‍തോതില്‍ എം.ഡി.എം.എ എത്തിച്ച് വില്പന നടത്തുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയും കൂട്ടാളിയും കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി.
കൊണ്ടോട്ടി തുറക്കല്‍ സ്വദേശി നസീല മന്‍സിലില്‍ നിസാര്‍ ബാബു (ബെന്‍സ് ബാബു-42), തരുനാവായ പട്ടര്‍നടക്കാവ് സ്വദേശി ഒരുവില്‍ മുഹമ്മദ് (33) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരേയും ഞായറാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലെത്തി കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്പനക്കെത്തിച്ച ഒരു ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി കോഴിക്കോട് പറമ്പില്‍ ബസാര്‍ കിഴക്കുമുറി മഠത്തുംകണ്ടി മുഹമ്മദ് ആഷിഖിനെ (27) കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി പരിസരത്തുനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിസാര്‍ ബാബുവും മുഹമ്മദും വലയിലായത്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിസാര്‍ ബാബു കഴിഞ്ഞ വര്‍ഷം 800 ഗ്രാം എം.ഡി.എം.എ, 30 കിലോ കഞ്ചാവ് എന്നിവയുമായി ബംഗളൂരുവില്‍ പിടിയിലായി മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
വൈത്തിരി, ചേവായൂര്‍, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, തിരുവമ്പാടി സ്റ്റേഷനുകളിലായി കവര്‍ച്ച, പോക്സോ കേസുകളിലും ഇയാള്‍ പ്രതിയാണ്. 100 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദും ബംഗളൂരു പൊലീസിന്റെ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. തുടര്‍ന്നാണ് ഇരുവരും കേരളത്തിലേക്കുള്ള ലഹരിക്കടത്തില്‍ സജീവമായതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി ഡി.വൈ.എസ്.പി പി. ഷിബു, ഇന്‍സ്പെക്ടര്‍ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേര്‍ന്നാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.