ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറയിൽ മദ്യലഹരിയിൽ വീട് തീവെച്ച് നശിപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ നിതിൻ ഭവനിൽ മുരളി ആണ് (47) അറസ്റ്റിലായത്. ഏപ്രിൽ അഞ്ചിന് രാത്രിയിലാണ് ഇയാൾ സ്വന്തം വീടിന് തീവെച്ചത്. ഗൃഹോപകരണങ്ങളടക്കം വീട് പൂർണമായും കത്തിനശിച്ചു. ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പൊലീസും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് തീയണച്ചത്.
മരം കയറ്റ തൊഴിലാളിയായ മുരളി പതിവായി മദ്യപിച്ചെത്തിയശേഷം ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുന്നതും പതിവായിരുന്നു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന മുരളിയെ ബുധനാഴ്ചയാണ് അരിനല്ലൂരിൽനിന്നും പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശൂരനാട് ഗ്രേഡ് എസ്.ഐ ജേക്കബ്, സി.പി.ഒമാരായ ജയകുമാർ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.