തൃശൂർ: ഗുരുവായൂർ ആനക്കൊട്ടയിൽ ആനകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പാപ്പാന്മാർക്ക് സസ്പെൻഷൻ. പാപ്പാന്മാരെ ദേവസ്വം ബോർഡാണ് സസ്പെൻഡ് ചെയ്തു. കൃഷ്ണ, കേശവൻകുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെൻഡ് ചെയ്തത്.
തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന ആനയ്ക്കും കേശവൻ കുട്ടി എന്ന മറ്റൊരാനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമർദനമേറ്റത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ആനകളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടിയെടുത്തത്. ഇവരിൽ നിന്നും ദേവസ്വം ബോർഡ് വിശദീകരണം തേടിയിരുന്നു.
വീഡിയോ ദൃശ്യങ്ങൾ പഴയതാണെന്നാണ് റിപ്പോർട്ട്. ഡോക്ടർമാർ ആനകളെ പരിശോധിച്ചു. ക്ഷേത്രം ശീവേലിപറമ്പിലെത്തിച്ചപ്പോഴായിരുന്നു മർദനം. വടിക്കോല് ഉപയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി ശക്തമായി ആനയെ മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.