ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 22 വയസുള്ള ബി.ടെക് വിദ്യാർഥി കുത്തേറ്റ് മരിച്ചു. സംഭവത്തിൽ 19 വയസുള്ള വിദ്യാർഥിനിയടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഇൻഡോറിലെ വിജയ് നഗർ ഭാഗത്താണ് സംഭവം. ബി.ടെക് വിദ്യാർഥിയായ പ്രഭാസ് എന്ന മോനു ആണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ആനന്ദ് അറിയിച്ചു.
നാലു സുഹൃത്തുക്കൾക്കൊപ്പം ഉജ്ജയ്നിലെ ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു പ്രഭാസ്. താന്യ, ചോട്ടു, ശോഭിത്, ഹൃതിക് എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻഡോറിൽ ബി.ബി.എ ആദ്യവർഷ വിദ്യാർനിയാണ് 19കാരിയായ താന്യ. പഠനത്തിനൊപ്പം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നുമുണ്ട്. മറ്റ് മൂന്നു പ്രതികൾക്ക് ക്രിമിനൽ റെക്കോർഡുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രഭാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് ബൈക്കിൽ സഞ്ചരിച്ച താന്യയും സംഘവും ആക്രമിച്ചത്. കാറിന്റെ പിൻസീറ്റിലിരുന്ന പ്രഭാസിന് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവർ രക്ഷപ്പെട്ടു. ടിറ്റു, റാഞ്ചിറ്റ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുമായി താന്യക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങളാണ് ഇവർ തെറ്റിപ്പിരിഞ്ഞതായും അതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.