ചെന്നൈ: തമിഴ്നാട്ടിൽ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച 19കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ പിതാവിെൻറ ശ്രമം. അവിനാശിയിലാണ് സംഭവം. ശനിയാഴ്ച പ്രതിയായ പൂരാജയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മദ്യപിച്ചിരുന്നതായും മകൾ പിതാവിനെ അനുസരിക്കാതിരുന്നതാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും അവിനാശി സബ് ഇൻസ്പെക്ടർ കാർത്തിക് തങ്കം പറഞ്ഞു.
തൂത്തുക്കുടിയിൽനിന്ന് 15 വർഷം മുമ്പ് അവിനാശിയിലെത്തിയതാണ് പൂരാജയും കുടുംബവും. പെയിൻറർ തൊഴിലാളിയാണ് പൂരാജ. 19കാരിയായ മകൾ പ്രിയങ്ക 25കാരനായ മുഹമ്മദ് യാസിനുമായി നാലുവർഷത്തോളമായി പ്രണയത്തിലായിരുന്നു. വീട്ടുകാരെ അറിയിച്ചേപ്പാൾ പൂരാജ എതിർപ്പ് അറിയിച്ചു. തുടർന്ന് പ്രിയങ്കക്ക് മുന്നറിയിപ്പ് നൽകുകയും മറ്റൊരു മകളുടെ വീട്ടിൽ താമസിപ്പിക്കുകയുമായിരുന്നു. ജൂലൈ 16ന് പ്രിയങ്ക യാസിനൊപ്പം പോകുകയും വിവാഹം കഴിക്കുകയും ചെയ്തു. യാസിെൻറ കുടുംബത്തോടൊപ്പമായിരുന്നു ഇരുവരുടെയും താമസം.
ശനിയാഴ്ച യാസിനും കുടുംബവും ജോലിക്ക് പോയ സമയം പൂരാജ മകളുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന് പേപ്പർ കട്ടർ ഉപയോഗിച്ച് മകളുടെ കഴുത്തറുത്ത ശേഷം അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവമറിഞ്ഞ് സമീപവാസികൾ പ്രിയങ്കയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകട നില തരണം ചെയ്തു. പൊലീസ് നടത്തിയ തെരച്ചിലിൽ പൂരാജയെ അറസ്റ്റ് ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിനാണ് മകളെ കൊലെപ്പടുത്താൻ ശ്രമിച്ചതെന്ന് പൂരാജ മൊഴി നൽകി. സംഭവത്തിൽ വർഗീയ സ്വഭാവം ഇല്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.