representational image

ആറുമാസം ജോലിക്ക്​ പോകാതെ ഗെയിം കളി; ഓൺലൈനിൽ പണം നഷ്​ടപ്പെട്ടതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഈറോഡ്​: ഓൺലൈൻ ഗെയിം കളിച്ച്​ പണം നഷ്​ടപ്പെട്ടതിൽ മനംനൊന്ത്​ തമിഴ്​നാട്ടിൽ യുവാവ്​ ജീവനൊടുക്കി. ഈറോഡ്​ പൂന്തുറ സ്വദേശിയായ ​ശ്രീറാമാണ്​ മരിച്ചത്​. 22വയസുകാരനായ ശ്രീറാം പെയിന്‍റിങ്​ ​െതാഴ​ിലാളിയായിരുന്നു.

ആറ് മാസമായി ജോലിക്ക്​ പോലും പോകാതെ ശ്രീറാം മൊബൈൽ ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നുവെന്നാണ്​​ പൊലീസ് പറയുന്നത്. ഗെയിമിലൂടെ പണം നഷ്​ടമായതോടെ യുവാവ്​ കടുത്ത നിരാശയിലായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുപോയ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തിയപ്പോൾ ശ്രീറാമിന്‍റെ മുറി പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈറോഡ്​ ടീൺ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു.

Tags:    
News Summary - erode native died by suicide losing money through online game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.