ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കായംകുളം, കൃഷ്ണപുരം, നന്ദാവനത്തിൽ ഉണ്ണിക്കുട്ടൻ (33) ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 30ന് വവ്വാക്കാവ് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡിന്റെ പകർപ്പ് നൽകി ഒരു പവൻ മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ധനകാര്യ സ്ഥാപനത്തിലെ മാനേജർ പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ നിരവധി മോഷണ കേസുകളും മറ്റു കേസുകളും നിലവിലുണ്ട്.
ഓച്ചിറ ഇൻസ്പെക്ടർ സുജാതൻ പിള്ള, എസ്.ഐ നിയാസ്, എസ്.സി.പി.ഒമാരായ അനു, കനീഷ് എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.