പരപ്പനങ്ങാടി: വള്ളിക്കുന്ന് അത്താണിക്കൽ, ചെട്ടിപ്പടി ഭാഗങ്ങളിൽ മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലങ്ങൾ റെയ്ഡ് ചെയ്ത് രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. അരിയല്ലൂർ സ്വദേശി ഷാജഹാൻ (43), വേങ്ങര സ്വദേശി ഹനീഫ (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 4680 രൂപയും പിടികൂടി.
മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നൽകുന്ന കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഏജൻസിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ്, സ്ക്വാഡിലെ അംഗങ്ങളായ ആൽബിൻ, വിപിൻ, ജിനീഷ്, സബറുദ്ദീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.