പുനലൂർ: പലിശക്ക് നൽകിയ പണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള പ്രശ്നത്തിൽ അഞ്ച് പേരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ അച്ഛനെയും മകനെയും പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നരിക്കൽ ചക്കുവരയ്ക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ബാബുക്കുട്ടി (53 -തോമസ് കുട്ടി), മകൻ ലിജിൻ (29) എന്നിവരാണ് പിടിയിയിലായത്. കഴിഞ്ഞ 27ന് രാത്രി 10.30ഓടെ നരിക്കൽ ജങ്ഷനിലായിരുന്നു സംഭവം. നരിക്കൽ രാജി ഭവനിൽ ബൈജുവും ഒപ്പമുണ്ടായിരുന്നവരുമാണ് ആക്രമണത്തിന് ഇരയായത്. ബൈജുവിന്റെ കാറും ബൈക്കും തകർത്തശേഷം വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൈജുവിന്റെ കഴുത്തിലെ മുറിവിന് 20 തുന്നൽ വേണ്ടിവന്നു. സുഹൃത്തുക്കളായ ഉമേഷ്, രാജേഷ് തുടങ്ങീ നാലുപേർക്ക് വെട്ടേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമേഷിന്റെ മാതാവിന് പണം പലിശക്ക് കൊടുത്തത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിലാണ് ആക്രമണം ഉണ്ടായതെന്ന് സി.ഐ ടി. രാജേഷ് കുമാർ പറഞ്ഞു. ഉമേഷിന്റെ കൈക്ക് മാരകമായ മുറിവേറ്റു. രാജേഷിന്റെ കവിളിൽ ഏറ്റ മുറിവിന് 15 തുന്നൽ വേണ്ടിവന്നു. പണമിടപാട് സംബന്ധിച്ച് മുമ്പും ഇവർ പ്രശ്നം ഉണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.