അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കൊള്ളപ്പലിശക്ക്​ പണം നൽകി പണവും വാഹനങ്ങളും തട്ടുന്ന സംഘം പിടിയിൽ

ശ്രീ​കാ​ര്യം: കൊ​ള്ള​പ്പ​ലി​ശ​ക്ക്​ പ​ണം ന​ൽ​കി വ​ൻ​തു​ക​യും വാ​ഹ​ന​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ശ്രീ​കാ​ര്യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ശാ​സ്ത​മം​ഗ​ലം മ​രു​തം​കു​ഴി ജി.​കെ ട​വ​ർ സി 1 ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ശ്വ​തി (36), സു​ഹൃ​ത്ത് മ​രു​തം​കു​ഴി കൂ​ട്ടാം​വി​ള ക​ടു​ക​റ​ത്ത​ല വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന ജ​യ​കു​മാ​ർ (40) എ​ന്നി​വ​രെ​യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് ആ​റു ല​ക്ഷം രൂ​പ ന​ൽ​കി കൊ​ള്ള​പ്പ​ലി​ശ​യാ​ണ് പ്ര​തി​ക​ൾ മ​ട​ക്കി​വാ​ങ്ങി​യ​ത്. പ​ലി​ശ​യി​ന​ത്തി​ൽ മാ​ത്രം 31.50 ല​ക്ഷം രൂ​പ​യും ഇ​ന്നോ​വ, ബെ​ലോ​നോ കാ​റു​ക​ളും ത​ട്ടി​യെ​ടു​ത്തു. തു​ട​ർ​ന്ന് പ​ലി​ശ ന​ൽ​കാ​ത്ത​തി​ന് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ​ലി​ശ മു​ട​ങ്ങി​യാ​ൽ കാ​ർ, വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​വ​ശ​പ്പെ​ടു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​രി​ൽ നി​ന്ന് നി​ര​വ​ധി ബ്ലാ​ങ്ക് ചെ​ക്കു​ക​ൾ, മു​ദ്ര​പ​ത്ര​ങ്ങ​ൾ, കാ​റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം മ​രു​തം​കു​ഴി കേ​ന്ദ്രീ​ക​രി​ച്ച് ബ്ലാ​ങ്ക് മു​ദ്ര​പ​ത്ര​ങ്ങ​ളും ചെ​ക്കു​ക​ളും ഒ​പ്പി​ട്ട് വാ​ങ്ങി വ​ട്ടി​പ്പ​ലി​ശ​ക്ക്​ പ​ണം ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​മു​ഖ ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ. കൂ​ട്ടു​പ്ര​തി ബാ​ബു എ​ന്ന​യാ​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം ഡി.​സി.​പി വി. ​അ​ജി​ത്തി​ന് യു​വ​തി നേ​രി​ട്ട് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ശ്രീ​കാ​ര്യം പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി എ.​സി.​പി ഹ​രി സി.​എ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ശ്രീ​കാ​ര്യം എ​സ്.​എ​ച്ച്.​ഒ ബി​നീ​ഷ് ലാ​ൽ, എ​സ്.​ഐ.​മാ​രാ​യ ശ​ശി​കു​മാ​ർ, പ്ര​ശാ​ന്ത്, എ.​എ​സ്.​ഐ രാ​ജേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ പ്ര​തീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ശാ​ന്ത്, ബി​നു, റെ​നീ​ഷ്, ജാ​സ്മി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Tags:    
News Summary - Financial fraud gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.