ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ മുൻ ദേശീയ ഖോ-ഖോ താരം മരിച്ചനിലയിൽ. ബിജ്നോറിലെ റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ മുറിവേറ്റ നിലയിൽ 24കാരിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതി ബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു.
കുതിയ കോളനിയിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ബയോഡേറ്റ നൽകാൻ പോയതായിരുന്നു 24കാരി. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
യുവതിക്കായി തെരച്ചിലും ആരംഭിച്ച് മണിക്കൂറുകൾക്കകം റെയിൽവേ പാളത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ അയൽവാസി കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ കഴുത്തിൽ ദുപ്പട്ട മുറുക്കിയ നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൊലീസും റെയിൽേവ പൊലീസും സംഭവ സ്ഥലത്തെത്തി. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 30 മീറ്റർ അകലെയാണ് യുവതിയുടെ വീട്. യുവതി മുൻ ദേശീയ ഖോ -ഖോ താരമാണെന്നും കഴിഞ്ഞ നവംബറിലായിരുന്നു യുവതിയുടെ വിവാഹമെന്നും സഹോദരി പറഞ്ഞു
സംഭവത്തിൽ നജീബാബാദ് സർക്കാർ റെയിൽവേ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും സർക്കിൾ ഓഫിസർ കുൽദീപ് ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.