പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് അറസ്റ്റിൽ

പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് അറസ്റ്റിൽ. പട്ടാമ്പി വിളയൂർ സ്വദേശി നൗഷാദ് ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് കൊപ്പം ഡിവിഷനൽ സെക്രട്ടറിയായിരുന്നു നൗഷാദ്.

ഏ​പ്രി​ൽ 16ന്​ ​ഉ​ച്ച​ക്കാണ് ശ്രീ​നി​വാ​സൻ കൊല്ലപ്പെട്ടത്. മേ​ലാ​മു​റി പ​ള്ളി​പ്പു​റ​ത്തെ എ​സ്.​കെ.​എ​സ്​ ഓ​ട്ടോ​സ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​വെ​ച്ചാണ് ശ്രീനിവാസനെ വെട്ടി കൊ​ലപ്പെടുത്തിയ​ത്. മൂ​ന്ന്​ പേ​ർ ക​ട​യി​ൽ ക​യ​റി വെ​ട്ടു​ക​യും മ​റ്റു മൂ​ന്നു​ പേ​ർ ബൈ​ക്ക്​ സ്റ്റാ​ർ​ട്ട്​ ചെ​യ്തു നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Former Popular Front leader arrested in Palakkad Srinivasan murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.