തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നരക്കിലോ കഞ്ചാവുമായി നാലുപേരെ ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും പിടികൂടി. നിരവധി കഞ്ചാവു കേസിലെ പ്രതി തൃശൂര്‍ ചേര്‍പ്പ് പത്താഴപ്പറമ്പില്‍ ആകാശ് ഗോപി (21), കോട്ടയം പാമ്പാടി പുളിക്കല്‍ വീട്ടില്‍ ആകാശ് (23) എന്നിവരെയാണ് പിടികൂടിയത്.
തൃപ്പൂണിത്തുറ എരൂര്‍ നെടുങ്ങാപ്പുഴ ഭാഗത്തുവെച്ച് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന പുത്തന്‍കുരിശ് മലയകുരിശു ഭാഗത്ത് ചന്ദ്രത്തില്‍ ഗൗരീശങ്കരം വീട്ടില്‍ ഋഷികേശ് (22), കോട്ടയം പാമ്പാടി ചാക്കാറ വീട്ടില്‍ അഖില്‍ സി. അനില്‍ (26) എന്നിവരെ ഇരുമ്പനം ഭാഗത്തുനിന്നുമാണ് പിടികൂടിയത്.
ബൈക്കില്‍ കഞ്ചാവുമായി വന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ അഭ്യാസം കാണിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും വിവിധ സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ്, മയക്കുമരുന്നു കേസുകളും മറ്റു കേസുകളും നിലവിലുണ്ട്. ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.