കാഞ്ഞിരപ്പള്ളി: കോളജ് വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മുണ്ടക്കയം വണ്ടൻപതാൽ പാലൂർപറമ്പിൽ അമീൻ സിറാജ് (24), ഇടുക്കി കൊക്കയാർ കൊച്ചുതുണ്ടിയിൽ അനന്തു പ്രസീത് (മച്ചാൻ-25), പെരുവന്താനം പാലൂർകാവ് കങ്കാണിപ്പാലം ഓലിക്കൽ എബിൻ മാത്യു (28), എരുമേലി വണ്ടൻപതാൽ മരുതോലിൽ സാൽവിൻ മാത്യു (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 29ന് രാത്രി 10.15ഓടെ വിദ്യാർഥികൾ വാടകക്ക് താമസിക്കുന്ന പാറത്തോട് ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചുകയറി അവരെ ചീത്ത വിളിക്കുകയും മർദിക്കുകയും കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
എബിൻ മാത്യുവിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് സംഘം നടത്തിയ വിശദ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന മറ്റുള്ളവരെ ബംഗളൂരു, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടികൂടുന്നത്. അമീൻ സിറാജിനെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച കുറ്റത്തിനാണ് സാൽവിൻ മാത്യുവിനെ അറസ്റ്റ് ചെയ്തത്. അമീൻ സിറാജിനും എബിൻ മാത്യുവിനുമെതിരെ മുണ്ടക്കയം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.