പിടിയിലായ വിപിൻ കൃഷ്ണ, അമൽജിത്ത്, മുഹമ്മദ് റാഫി, അലൻ തോമസ്.

രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

തൃപ്പൂണിത്തുറ: രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. യുവാക്കൾക്കിടയിൽ കച്ചവടത്തിനായി കഞ്ചാവ്  കൊണ്ടുവരുന്നതായി ജില്ലാ ആൻ്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന് (ഡാൻസാഫ്) ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പിടികൂടിയത്.

രണ്ട് കിലോ 400 ഗ്രാം  കഞ്ചാവുമായി കുറിച്ചി അയിരൂർ സ്വദേശി അമൽ ജിത്ത് (28), പട്ടാമ്പി ചക്കാലക്കൽ മുഹമ്മദ് റാഫി (20), ചങ്ങനാശ്ശേരി കുരിശുംമൂട് അലൻ തോമസ് (25), പട്ടാമ്പി ചൂരക്കോട് വിപിൻ കൃഷ്ണ (23) എന്നിവരാണ് പിടിയിലായത്.

ചിത്രപ്പുഴ ഭാഗത്ത് ശനിയാഴ്ച കഞ്ചാവ് കച്ചവടത്തിനായി വന്ന യുവാക്കളെ എറണാകുളം കൊച്ചി സിറ്റി ഡി.സി.പി. കെ. എസ്. സുദർശന്‍റെ നിർദ്ദേശാനുസരണം എറണാകുളം നർക്കോട്ടിക് വിഭാഗം എ.സി.പി. കെ. എ. അബ്ദുൽ സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ്  ടീമും ഹിൽപാലസ് പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Four youths arrested with 2.5 kg ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.