പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മയക്കുമരുന്നും കഞ്ചാവുമായി നാലു യുവാക്കൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: കഞ്ചാവിനും മയക്കുമരുന്നിനും ആവശ്യക്കാരായി എക്സൈസിലെ യുവാക്കളായ ജീവനക്കാർതന്നെ വേഷം കെട്ടി നാലംഗ സംഘത്തെ പിടികൂടി.രാമപുരത്ത് വാടകക്ക് താമസിക്കുന്ന തിരൂർ വൈലത്തൂർ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ്‌ ഉനൈസ് (25 ), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ്‌ മാജിദ് (26) കൂട്ടിലങ്ങാടി മെരുവിൻകുന്ന് പാലൻ പടിയാൻ മുഹമ്മദ്‌ ഫഹദ് (19) എന്നിവരാണ് പിടിയിലായത്.

കൂട്ടിലങ്ങാടി, രാമപുരം ഭാഗങ്ങളിലായി എക്‌സൈസ് കമീഷണർ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്പെഷൽ ഡ്രൈവ് പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. വലിയ അളവിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുത്തു. പെരിന്തൽമണ്ണ, മലപ്പുറം പരിസരങ്ങളിൽ കോളജ് വിദ്യാർഥികൾക്ക് മില്ലി ഗ്രാം കണക്കാക്കി 500 രൂപക്ക് എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തുന്ന സംഘമാണ് വലയിലായത്.

രാമപുരത്ത് വാടകക്ക് മുറിയെടുത്ത് 100 മില്ലിഗ്രാം മുതലുള്ള ചെറുപൊതികളാക്കി വാഹനത്തിൽ കറങ്ങിനടന്നായിരുന്നു വിൽപന.ആവശ്യക്കാരായ വിദ്യാർഥികളെ തിരൂർക്കാട്, കൂട്ടിലങ്ങാടി റോഡിൽ വിളിച്ചുവരുത്തി പലപ്രാവശ്യം നിരീക്ഷിച്ചു എക്‌സൈസും പൊലീസും പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു വിൽപന.യുവാക്കളിൽനിന്ന് 21.510 ഗ്രാം എം.ഡി.എം.എയും 140 ഗ്രാം കഞ്ചാവ്, ഒരു സ്വിഫ്റ്റ് കാർ, നാല് മൊബൈൽ ഫോൺ, 16,950 രൂപ എന്നിവ പിടിച്ചെടുത്തു.

അന്വേഷണത്തിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറും ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്പെക്ടറുമായ മുഹമ്മദ്‌ ഷഫീഖ്, ഉത്തരമേഖല കമീഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവന്റിവ് ഓഫിസർ ഷിബു ശങ്കർ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ പ്രദീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ നിധിൻ ചോമാരി, പി.ബി. വിനീഷ്, പെരിന്തൽമണ്ണ റേഞ്ച് അസി. എക്സൈസ് ഇൻസ്‌പെക്ടർ ഹരിദാസൻ, പ്രിവന്റിവ് ഓഫിസർമാരായ വി. കുഞ്ഞിമുഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. എസ്. അരുൺകുമാർ, സി. ദിനേഷ്, വി. തേജസ്‌, വനിത സിവിൽ എക്സൈസ് ഓഫിസർ സജ്‌ന എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Four youths were arrested with drugs and ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.