ഭവ്യ ബെൻഷി വാൾ
കണ്ണൂർ: സി.ബി.ഐ ഓഫിസർ ചമഞ്ഞ് തളിപ്പറമ്പ് മൊറാഴ സ്വദേശിയിൽനിന്നും മൂന്നു കോടിയിലേറെ രൂപ തട്ടിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. സംഗനേർ സ്വദേശി ഭവ്യ ബെൻഷി വാളി (20)നെയാണ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കാനായി, എ.എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘം രാജസ്ഥാനിൽനിന്ന് പിടികൂടിയത്. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനുമിടയിലാണ് റിട്ട. ഉദ്യോഗസ്ഥനായ 74കാരനെ സി.ബി.ഐ ചമഞ്ഞ് വാട്സ്ആപ്പിൽ വിഡിയോകാൾ ചെയ്ത സംഘം ബാങ്ക് അക്കൗണ്ട് വഴിയും സിംകാർഡ് വഴിയും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയത്. കേസ് തീർക്കാൻ വിവിധ അക്കൗണ്ടുകളിൽനിന്നായി 3,15,50,000 രൂപ തട്ടിയെടുത്തു. കബളിപ്പിക്കപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.