വിഴിഞ്ഞം: മേയറുടെ സന്ദർശനേത്താടനുബന്ധിച്ച് നഗരസഭ സോണൽ ഓഫിസിൽനിന്ന് മാറ്റിയ മാലിന്യങ്ങൾക്കിടയിൽ രാഷ്ട്രപിതാവിന്‍റെ ചിത്രം. തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണൽ ഓഫിസിന് സമീപത്തുള്ള അംഗൻവാടിയുടെ പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് ഗാന്ധി ചിത്രം കാണപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധെത്തതുടർന്ന് പൊലീസ് എത്തി ചിത്രം കൊണ്ടുപോയി.
കഴിഞ്ഞ പത്തിന് 'തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി മേയർ ആര്യ രാജേന്ദ്രൻ സോണൽ ഓഫിസ് സന്ദർശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഓഫിസിൽ നിന്ന് നീക്കം ചെയ്ത ഉപയോഗശൂന്യമായ സാധനങ്ങളുടെ കൂട്ടത്തിൽ സ്ഥലവാസിയായ ഒരാൾ ഗാന്ധിജിയുടെ ഫോട്ടോയും കണ്ടെത്തുകയായിരുന്നു.
ഇദ്ദേഹം അറിയിച്ചതനുസരിച്ച് വിഴിഞ്ഞം എസ്.ഐ സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ചിത്രം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.