ഗുവാഹതി: അസമിൽ യുവതിയെ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. നവംബർ 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്.
ബോറഗാവിലെ നിജരപർ പ്രദേശത്തെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. ഡിസംബർ 12 വ്യാഴാഴ്ചയാണ് കൂട്ടബലാത്സംഗത്തിന്റെ വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിച്ചത്. വീഡിയോയിലുള്ള സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ എട്ടു പ്രതികളിൽ ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുൽദീപ് നാഥ് (23), ബിജോയ് രാഭ (22), പിങ്കു ദാസ് (18), ഗഗൻ ദാസ് (21), സൗരവ് ബോറോ (20), മൃണാൾ രഭ (19), ദിപങ്കർ മുഖിയ (21) എന്നിവരാണ് അറസ്റ്റിലായത്. അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.