ആലുവ: ബാലികയെ കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായി പരാതി. ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിലെ അപ്പാർട്ട്മെൻറിലെ താമസക്കാരനാണ് എക്സൈസ്, ശിശുക്ഷേമ മന്ത്രിമാർക്ക് പരാതി നൽകിയത്.
2020 ഡിസംബർ 14ന് അപ്പാർട്ട്മെൻറിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് സംഭവം. ഫ്ലാറ്റിന്റെ റിക്രിയേഷൻ ഹാളിൽ നടന്ന വിവാഹാനുബന്ധ സൽക്കാരത്തിന് ഫ്ലാറ്റിലെ താമസക്കാരെയും വിളിച്ചിരുന്നു. അതിൽ പരാതിക്കാരന്റെ ഭാര്യ മകൾക്കൊപ്പം പങ്കെടുത്തിരുന്നു.
അതിനിടെയാണ് ഫ്ലാറ്റിന്റെ ടെറസിൽ നടന്ന മദ്യ സൽക്കാരത്തിൽ കളിക്കുകയായിരുന്ന മകളെ കൊണ്ട് ഭക്ഷണം വിളമ്പിച്ചതെന്നാണ് പരാതി. അന്ന് ഭാര്യയോ പരാതിക്കാരനോ ഈ സംഭവം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം മകൾ പറഞ്ഞതോടെയാണ് പരാതി നൽകിയത്.
മദ്യസൽക്കാരത്തിൽ പ്രായപൂർത്തിയാകാത്ത മകളെ കൊണ്ട് ഭക്ഷണം വിളമ്പിച്ച നടപടി ഗൗരവമുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവം കുട്ടിയെ മാനസികമായി അലോസരപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് ബാറുകൾ തുറക്കാത്ത സാഹചര്യത്തിൽ പോലും മദ്യസൽക്കാരം നടത്തിയത് അനുമതിയില്ലാതെയാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.