ഫിറോസാബാദ്: ഉത്തർപ്രദേശിൽ 18കാരിയെ ഓടുന്ന കാറിൽ ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ചെയ്തതായി പരാതി. ആഗ്രയിലെ സിക്കന്ദ്ര പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 24കാരനായ കൃഷ്ണ ബാഗലാണ് ആക്രമണത്തിന് പിന്നിൽ. ആറുമാസം മുമ്പാണ് പെൺകുട്ടിയും യുവാവും പരിചയത്തിലാകുന്നതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. സുഹൃത്ത് ഹേമന്ത് കുമാറും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.
ഇരുവരും ചേർന്ന് മദ്യം കഴിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചതോടെ കാറിന്റെ ഡോറിലേക്ക് തല ഇടിപ്പിക്കുകയും ശേഷം വായിലേക്ക് മദ്യം ഒഴിച്ചുവെന്നും പെൺകുട്ടി പറയുന്നു.
സഹോദരിയോട് പങ്കുവെച്ചതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇരുവരും ബലാത്സംഗത്തിന്റെ വിഡിയോ പകർത്തിയതായും വിവരം പുറത്തുപറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ബലാത്സംഗത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി സഹോദരൻ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.