എടക്കര: സൗഹൃദം നടിച്ച് യുവതിയുടെ സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ച കേസിൽ ഇരട്ട സഹോദരങ്ങള്‍ എടക്കര പൊലീസിന്റെ പിടിയിലായി. കാളികാവ് അഞ്ചച്ചവിടി കാണാന്ചേരി വീട്ടില്‍ ഹുസൈന് (21), ഹസൈനാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ചന്തക്കുന്നില്‍ വാടകക്ക് താമസിക്കുന്നതിനിടയിലാണ് ഇവർ പരാതിക്കാരിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം നടിച്ച് പരാതിക്കാരിയോട് അടുത്തു. ഇതിനിടെ ഇവർ വയനാട്ടിലെ ചുള്ളിയോട്ടേക്ക് താമസം മാറ്റി.
2024 മാര്‍ച്ചില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് വീഡിയോ കോള്‍ വഴി നഗ്ന വീഡിയോ പരാതിക്കാരി അറിയാതെ റെക്കോഡ് ചെയ്തു.
പിന്നീട് തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ നഗ്ന വീഡിയോ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പരാതിക്കാരി ഈ ബന്ധത്തില്‍നിന്നും പിന്മാറി. ഈ വൈരാഗ്യത്തില്‍ പ്രതികള്‍ കഴിഞ്ഞ ആഗസ്തിൽ പരാതിക്കാരിയുടെ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദർശിപ്പിച്ചു. തുടര്‍ന്ന് പരാതിക്കാരി നല്കിയ കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എ.എസ്.ഐ ഷാജഹാന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരയ സാബിര്‍ അലി, അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.