റായ്പൂർ: മോഷണക്കുറ്റം ആരോപിച്ച് യുവാക്കളെ തൊഴിലുടമയും സഹായിയും ചേർന്ന് ക്രൂര മർദനത്തിനിരയാക്കി. നഖങ്ങൾ പിഴുതെടുക്കുക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. ഐസ്ക്രീം ഫാക്ടറി തൊഴിലാളികളായ അഭിഷേക് ഭംമ്പി, വിനോദ് ഭംമ്പി എന്നിവരാണ് പീഡനത്തിനിരയായത്. ഐസ്ക്രീം ഫാക്ടറി ഉടമയായ ഛോട്ടു ഗുര്‍ജാറില്‍നിന്നും ഇയാളുടെ സഹായി മുകേഷ് ശര്‍മയില്‍നിന്നുമാണ് ആക്രമണം നേരിടേണ്ടിവന്നത്. ഏപ്രിൽ 14നാണ് സംഭവം.
ഗുർജാറും സുഹൃത്തായ മുകേഷ് ശർമ്മയും ഇരുവർക്കെതിരെയും മോഷണക്കുറ്റം ആരോപിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും നഖങ്ങൾ പറിച്ചെടുക്കുകയും ചെയ്തെന്നാണ് പരാതി. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അഭിഷേകും വിനോദും സ്വദേശമായ രാജസ്ഥാനിലെ ഭില്‍വാരയിലെത്തിയ ശേഷം ഗുലാബ്പുര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തൊഴിലാളികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് വ്യാപകമായി പ്രചരിക്കുകയാണ്. കേസ് രാജസ്ഥാന്‍ പൊലീസ് കേസ് കോര്‍ബ പൊലീസിന് കൈമാറിയിട്ടുണ്ട്.
വണ്ടിയുടെ ലോൺ അടക്കാനായി 20,000 രൂപ താന്‍ തൊഴിലുടമയോട് ചോദിച്ചിരുന്നു. എന്നാൽ പണം തന്നില്ല. ഇതേതുടർന്ന് ജോലി ഉപേക്ഷിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതാണ് ഛോട്ടുവിനെ പ്രകോപിപ്പിച്ചത് -അഭിഷേക് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.