പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ

അറസ്റ്റിലായ ശിവരാജ് ഹനമന്ത സഗവാലെ

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ

മംഗളൂരു: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഗസ്റ്റ് അധ്യാപകനെ അറസ്റ്റ് ചെയ്തതായി കർണാടക പൊലീസ് അറിയിച്ചു. ആലന്ദ് താലൂക്കിലെ മദൻ ഹിപ്പാർഗ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ശിവരാജ് ഹനമന്ത സഗവാലെയാണ് (32) അറസ്റ്റിലായത്.

മാർച്ച് 29ന് വീട്ടിൽ തനിച്ചായിരുന്നപ്പോൾ പ്രതി തന്റെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി പരാതി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവം ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Guest lecturer arrested for raping 14 year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.