Harassment by lover Boyfriend and gang arrested

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പ്രണയം നടിച്ച് പീഡനം: കാമുകനും സംഘവും അറസ്റ്റിൽ

പൊന്നാനി: പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ കാമുകനും സംഘവും പിടിയിൽ. കഴിഞ്ഞ 19ന് കാമുകൻ കടവനാട് സ്വദേശി നിഖിൽ കുമാറുമായാണ് (23) പെൺകുട്ടി നാടുവിട്ടത്. പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാകുളത്ത് എത്തുകയും തുടർന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിൻ മാർഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി ചിദംബരത്ത് വാടകവീടെടുത്ത് കഴിയുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെത്തി. ചിദംബരത്ത് മൂന്നു ദിവസം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

തുടർന്ന് മംഗലാപുരത്ത് എത്തിയ ഇവർ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റു മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ (23), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - Harassment by lover: Boyfriend and gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.