കാഞ്ഞങ്ങാട്: പ്രതിയെ ജാമ്യത്തിലിറക്കാൻ വ്യാജനികുതി രശീതി ഹാജരാക്കി കോടതിയെ കബളിപ്പിച്ചതിന് കല്ലൂരാവി സ്വദേശിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഖദീജ മൻസിലിലെ സി.എം. നാസറിനെതിരെയാണ് കേസ്. നോർത്ത് കല്ലൂരാവി ഫാത്തിമ ക്വാർട്ടേഴ്സിലെ ഉമൈറിനെതിരെ ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറക്കാനായാണ് വ്യാജ രശീത് ഉണ്ടാക്കിയത്. നാസറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് വിൽപന നടത്തിയതുമായ നാല് സെൻറ് സ്ഥലത്തിന്റെ നികുതി രശീതാണ് കൃത്രിമമായി ഉണ്ടാക്കിയത്. കോടതിയെ കബളിപ്പിച്ചുവെന്ന് കാട്ടി ഹോസ്ദുർഗ് സബ് കോടതി ജൂനിയർ സൂപ്രണ്ട് നൽകിയ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.