വ്യാജ പരസ്യത്തിൽ ക്ലിക്ക് ചെയ്ത വീട്ടമ്മക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

മുംബൈ: വ്യാജ പരസ്യത്തിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ സൈബർ തട്ടിപ്പുകാർ വീട്ടമ്മയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ ക്ലിക്ക് ചെയ്യുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തതിന് പിന്നാലെയാണ് സംഘം പണം കവർന്നത്. സംഭവത്തിൽ സാമ്ത നഗർ പൊലീസ് കേസെടുത്തു.

ഒരു താലി വാങ്ങിയാൽ രണ്ട് താലി സൗജന്യമായി ലഭിക്കുമെന്ന പരസ്യം കണ്ടാണ് വീട്ടമ്മ തട്ടിപ്പിന് തലവെച്ചത്. പരസ്യത്തിൽ നൽകിയ മൊബൈൽ നമ്പറിൽ ഇവർ ബന്ധപ്പെട്ടപ്പോൾ രജിസ്റ്റർ ചെയ്യാനായി 10രൂപ ആവശ്യപ്പെട്ടു. ഓൺലൈനായി തുക നൽകാൻ ലിങ്ക് അയക്കുകയും ചെയ്തു.

ഈ ലിങ്കിൽ കയറി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറിയതോടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിപ്പ് സംഘം കവർന്നു. ഉടൻ തന്നെ സ്ത്രീ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സാങ്കേതിക തകരാർ മൂലമുണ്ടായതാണെന്നും മറ്റൊരു ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകുകയാണെങ്കിൽ പണം ഉടൻ തിരികെ അയക്കാമെന്നും ഉറപ്പ് നൽകി. പുതിയ കാർഡ് വിവരങ്ങൾ കൂടി കൈമാറിയതോടെ 50,000 രൂപ കൂടി സംഘം വീണ്ടും തട്ടിയെടുക്കുകയായിരുന്നു.

Tags:    
News Summary - housewife who clicked on the fake advertisement lost Rs 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.