രണ്ട് പോക്‌സോ കേസിൽ 14 വർഷം തടവും 30,000 രൂപ പിഴയും

കട്ടപ്പന: രണ്ട് പോക്സോ കേസുകളിലായി പ്രതിക്ക് 14 വർഷം തടവും 30,000 രൂപ വീതം പിഴയും വിധിച്ച് കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്‌സോ കോടതി. വണ്ടിപ്പെരിയാർ സ്വദേശി രാജനെയാണ് (യേശുരാജൻ -27) കട്ടപ്പന ഫാസ്റ്റ്ട്രാക് പോക്‌സോ കോടതി ജഡ്ജ് ഫിലിപ് തോമസ് ശിക്ഷിച്ചത്.

2018ലും 2019ലുമാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാർ പൊലീസ് എസ്‌.ഐമാരായിരുന്ന ജയപ്രകാശ്, ടി.ഡി. സുനിൽകുമാർ എന്നിവർ ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. രണ്ടുകേസിലും ഐ.പി.സി പ്രകാരം അഞ്ചുവർഷം വീതം തടവും പോക്‌സോ പ്രകാരം രണ്ട് വർഷം വീതം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. ഫലത്തിൽ ഓരോ കേസിലും പ്രതി ഏഴുവർഷം വീതം തടവും 15,000 രൂപ വീതം പിഴയും ഉൾപ്പെടെ 14 വർഷം തടവും 30,000രൂപ പിഴയും ഒടുക്കണം.

പിഴയൊടുക്കിയില്ലെങ്കിൽ ഓരോ കേസിലും മൂന്നുമാസം വീതം അധിക തടവും അനുഭവിക്കണമെന്നാണ് വിധി. പബ്ലിക് പ്രോസികൂട്ടർ അഡ്വ. സുസ്മിത ജോൺ കോടതിയിൽ ഹാജരായി.

Tags:    
News Summary - Imprisonment and fine in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.