ചടയമംഗലം: ചടയമംഗലത്ത് അഞ്ച് കടകളിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടത്തിയ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം അവക്കുടി, ബീവി ഭവനിൽ ബാഹുലേയൻ (61) ചടയമംഗലം പൊലീസ് പിടികൂടിയത്. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ബേക്കറി, പച്ചക്കറി കട, വനിത ഹോട്ടൽ, ബാർബർ ഷോപ്, എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. ബാബർ ഷോപ്പിൽ നിന്നും 1800 രൂപയും പച്ചക്കറി കടയിൽ നിന്നും 360 രൂപയും മോഷ്ടിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുപ്രസിദ്ധ മോഷ്ടാവ് ബാഹുലേയനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മോഷണം കഴിഞ്ഞ് ആയൂരിൽ കറങ്ങിനടന്ന മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മൂന്നുദിവസത്തിന് മുമ്പ് മുടിവെട്ടാനായി ഇയാൾ മോഷണം നടത്തിയ ബാർബർ ഷോപ്പിൽ പോയിരുന്നു. വെഞ്ഞാറമൂട്, പാങ്ങോട്, അഞ്ചൽ, പാലോട്, പുനലൂർ ,കടയ്ക്കൽ തുടങ്ങി സ്റ്റേഷൻ പരിധികളിൽ പതിനൊന്നോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. സി.ഐ സുനീഷിന്റെ നിർദേശപ്രകാരം എസ്.ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.