case

പിടിയിലായവർ

യുവതിയെ വീടുകയറി ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ റിമാൻഡിൽ

ചെങ്ങന്നൂർ: യുവതിയെ വീടുകയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ മൂന്നു യുവാക്കൾ റിമാൻഡിൽ. ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്ത യുവതിയെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തിൽ അർജുനൻ (29), കൊച്ചേത്ത് മേലേതിൽ വീട്ടിൽ എസ്. സുനീഷ് (28), ആർ.കെ. നിലയത്തിൽ വിഷ്ണു (31)എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. സംഭവത്തെ തുടർന്ന് മുങ്ങിയ പ്രതികളെ കാരയ്ക്കാടിന് സമീപം ഒളിവിൽ കഴിഞ്ഞ സ്ഥലത്തുനിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

Tags:    
News Summary - In the case of assaulting the young woman Three youths in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.