ന്യൂഡൽഹി: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സൗരഭ് മീണയെ(35) നോയ്ഡ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ ലോട്ടസ് ബൂലെവാർഡ് സൊസൈറ്റിയിലെ സെക്ടർ 100 ലെ ഫ്ലാറ്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാരത് ഇലക്ട്രിക്കൽ ലിമിറ്റഡിലെ ഹ്യൂമൺ റിസോഴ്സസ് ഉദ്യോഗസ്ഥയായിരുന്ന ശിൽപ ഗൗതം ആണ് മരിച്ചത്. സൗരഭ് മീണയുടെ അപാർട്മെന്റിൽ തൂങ്ങിമരിക്കുകയായിരുന്നു ഇവർ. യുവതിയുടെ മരണത്തിന് കാരണം െഎ.ആർ.എസ് ഉദ്യോഗസ്ഥനാണെന്ന് കുടുംബം ആരോപിച്ചു. ഡേറ്റിങ് ആപ് വഴിയാണ് മീണയും ശിൽപയും പരിചയപ്പെട്ടത്. മൂന്നുമാസമായി ഇരുവരും ഒന്നിച്ചുകഴിയുകയായിരുന്നു. രണ്ടുപേരും നോയ്ഡയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.
ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ശിൽപയെ ശാരീരികമായി മർദിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. മീണ വിവാഹം കഴിക്കുമെന്ന് ശിൽപക്ക് വാക്കു കൊടുത്തിരുന്നു. എന്നാൽ അത് പാലിക്കാൻ തയാറായില്ല. ഇത് ഇരുവരും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐ.ആർ.എസ് ഉദ്യോഗസ്ഥനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.