ജ​വാ​ദി​െൻറ മ​യ്യി​ത്ത്​ ഖ​ബ​ർ​സ്ഥാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു

ജ​വാ​ദ് ഇ​നി പ്ര​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ക്കും

എ​ട​വ​ണ്ണ​പ്പാ​റ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മീ​ഡി​യ​വ​ൺ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന എ​ട​വ​ണ്ണ​പ്പാ​റ-ചീ​ടി​ക്കു​ഴി സ്വ​ദേ​ശി ടി.​കെ. ജ​വാ​ദി​െൻറ മൃ​ത​ദേ​ഹം വ​ൻ ജ​ന​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​മ​ശേ​രി ജു​മാ​മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. അ​ർ​ബു​ദ​ത്തോ​ട് പൊ​രു​തു​മ്പോ​ഴും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ജ​വാ​ദി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ഉ​റ്റ​വ​രും ബ​ന്ധു​ക​ളു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വീ​ട്ടി​ലും പ​ള്ളി​യി​ലും ജ​നാ​സ ന​മ​സ്കാ​ര​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ മാ​ര​ക​രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്ന്​ അ​റി​ഞ്ഞി​ട്ടും ആ​ത്മ​വി​ശ്വാ​സം​കൊ​ണ്ടും ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ടും ജീ​വി​ത​ത്തോ​ട് പോ​രാ​ടു​ന്ന​തോ​ടൊ​പ്പം സ​ജീ​വ​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു ജ​വാ​ദ്. ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ അ​ടി​ഞ്ഞ സ്ര​വം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു നാ​ടി​െ​ന മു​​​ഴു​വ​ൻ ദുഃ​ഖ​ത്തി​ലാ​ഴ്​​ത്തി ജ​വാ​ദി​െൻറ മ​ര​ണ​വാ​ർ​ത്ത എ​ത്തി​യ​ത്.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ വ​സ​തി സ​ന്ദ​ർ​ശി​ച്ചു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ, ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.  വാ​ഴ​ക്കാ​ട്ട് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് അം​ഗം സി.​പി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ എം. ​അ​ബ്​​ദു​റ​ഹ്‌​മാ​ൻ, ബ്ലോ​ക്ക് അം​ഗം പി. ​അ​ബൂ​ബ​ക്ക​ർ, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം സി.​കെ. ശാ​ക്കി​ർ, പി.​സി. ക​രീം, സി. ​കു​മാ​ര​ൻ, മു​ജീ​ബ് ആ​ക്കോ​ട് (മീ​ഡി​യ​വ​ൺ), സി.​ടി. റ​ഫീ​ഖ്, നൗ​ഷാ​ദ്, സി.​കെ. ല​ത്തീ​ഫ്, എ​ൻ.​സി. ന​സീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Jawad will live on in the memory of his loved ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.