ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ക്കേ​സ് പ്ര​തി ഡൊ​മ​നി​ക് മാ​ർ​ട്ടി​നെ കൊ​ര​ട്ടി​യി​ലെ മി​റാ​ക്കി​ൾ റെ​സി​ഡ​ൻ​സി​യി​ൽ എ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​ക്കു​ന്നു

കളമശ്ശേരി ബോംബ് സ്ഫോടനം: ഒരാൾകൂടി മരിച്ചു

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ മകൻ പ്രവീൺ പ്രദീപാണ്‌ (24) വ്യാഴാഴ്ച രാത്രി 10.40ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

ഗുരുതര പൊള്ളലേറ്റ പ്രവീൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്‍റെ മാതാവ് റീന ജോസ്‌ (സാലി -45), സഹോദരി ലിബിന (12) എന്നിവർ മരിച്ചിരുന്നു. ലിബിന സംഭവദിവസവും റീന കഴിഞ്ഞ ശനിയാഴ്‌ചയുമാണ്‌ മരിച്ചത്‌. പ്രദീപിന്‍റെ മറ്റൊരു മകൻ രാഹുലിനും സ്‌ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്​. 11 പേരാണ്​ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ആറുപേർ ഐ.സി.യുവിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ്.

Tags:    
News Summary - Kalamassery bomb blast: One more killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.